പറവൂർ : കൈതാരം അമ്പാടി സേവാകേന്ദ്രം 14-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. എം.സി. സനൽകുമാർ അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം വിശ്വവിഭാഗ് സംയോജക് എ.ആർ. മോഹനൻ മുഖ്യപ്രഭാഷണം നടത്തും.കെ.യു. ജയരാജ്, എസ്. ദിവാകരൻ പിള്ള, എം.വി. അംബുജാക്ഷൻ, ബി. ജയപ്രകാശ്, പി.ആർ. മുരളി തുടങ്ങിയവർ സംസാരിക്കും.