ആലുവ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുപ്പത്തടം സഹകരണ ബാങ്ക് സഹായം സ്വീകരിക്കുന്നു ചടങ്ങ് ബാങ്ക് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്തു,
പ്രിൻസിപ്പൽ സെക്രട്ടറി ഫൈനാൻസ്, സി.എം.ഡി. ആർ.എഫ് എന്ന പേരിൽ അക്കൗണ്ട് പേയി ചെക്കാണ് ബാങ്ക് സഹകാരികളിൽ നിന്നും സ്വീകരിക്കുക. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണ സ്ഥാപനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ചെക്കുകൾ സ്വീകരിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് വി.എം ശശിയും സെക്രട്ടറി പി.എച്ച്. സാബുവും അറിയിച്ചു.