തോപ്പുംപടി: മട്ടാഞ്ചേരി ഇക്ബാൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന് നടക്കും.രാവിലെ 9.30ന് പ്രസിഡന്റ് അസ്ലം സുലൈമാൻ പതാക ഉയർത്തും. പൊതുസമ്മേളനം നഗരസഭാംഗം ടി.കെ.അഷറഫ് ഉദ്ലാടനം ചെയ്യും. മാത്യൂസ് പുതുശേരി സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. കോർപ്പറേഷൻ ലൈബ്രറി റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആഘോഷം രാവിലെ 8ന് നഗരസഭാംഗം സനീഷാ അജീബ് പതാക ഉയർത്തും.ജി.കമലാസനൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. സാജൻ മണ്ണാളി സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.