തിരുവാങ്കുളം: വെണ്ണിക്കുളം ഒരുമ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന ഫ്രീഡം മാരത്തൺ റൺ ഇന്ന് രാവിലെ വെണ്ണിക്കുളത്ത് വോളിബാൾ താരം കിഷോർകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. സ്വാതന്ത്യദിന സന്ദേശം പകർന്ന് പത്ത് കിലോമീറ്റർ ദൂരമാണ് മാരത്തൺ സംഘടിപ്പിച്ചിട്ടുള്ളത്.