ആലുവ: ഉളിയന്നൂർ ദ്വീപിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു. ഉളിയന്നൂർ പനഞ്ചികുഴി ഷബീറിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശമാണിത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ഇവിടെ വെള്ളം ഒഴുകിപ്പോകാൻ കഴിയാതെ കെട്ടിനിന്നിരുന്നു. ഇതായിരിക്കാം കിണർ ഇടിയാൻ കാരണമെന്ന് കരുതുന്നു. വാർഡ് അംഗം നിഷ ബിജുവും റവന്യു അധികൃതരും സ്ഥലം സന്ദർശിച്ചു.