flood
, മലബാർ മേഖലകളിലെ ദുരന്തബാധിതരെ സഹായിക്കാനുള്ള നൊച്ചിമ ചാരിറ്റി വിംഗിന്റെ യാത്ര എടത്തല എസ്.ഐ എബി ജോർജ്, ചെങ്ങമനാട് എസ്.ഐ സ്റ്റെപ്റ്റോ ജോൺ എന്നിവർ ചേർന്ന് ഫ്ളാഗ് ഒഫ് ചെയ്യുന്നു

ആലുവ: സേവനരംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച നൊച്ചിമ ചാരിറ്റി വിംഗ് മലബാർ മേഖലകളിലെ ദുരന്തബാധിതരെ സഹായിക്കാൻ യാത്രതിരിച്ചു. രണ്ട് ടോറസ് ലോറികൾ നിറയെ ആവശ്യവസ്തുക്കളുമായാണ് പ്രസിഡന്റ് അഫ്‌സൽ കുഞ്ഞുമോൻ, രക്ഷാധികാരികളായ നാസർ, ശ്രീജിത്ത്, ഇക്ബാൽ, അംഗങ്ങളായ അബ്ദുൽ ജബ്ബാർ, സുബൈർ മൂസ, ഷെർബിൻ കൊറയ, കബീർ തയ്യിലാൻ, സിദീഖ്, ഹാഷിം, ഷൈമോൻ, സനു നഗർ, അഫ്‌സൽ ചേനക്കര, ഫിറോസ്, കരീം, നൗഷാദ്, സെയ്ദ് മുഹമ്മദ് എന്നിവരടങ്ങിയ സംഘം പുറപ്പെട്ടിരിക്കുന്നത്.
എടത്തല എസ്.ഐ എബി ജോർജ്, ചെങ്ങമനാട് എസ്.ഐ സ്റ്റെപ്റ്റോ ജോൺ എന്നിവർ ചേർന്ന് ഫ്‌ളാഗ് ഒഫ് ചെയ്തു.