വൈപ്പിൻ: നിലമ്പൂരിലെ പ്രളയദുരിത ഭൂമിയിലേക്ക് വൈപ്പിനിലെ യുവജന കൂട്ടായ്മ അവശ്യവസ്തുക്കൾ ശേഖരിച്ച വാഹനമെത്തി. ഞാറക്കൽ എസ്.ഐ സംഗീത് ജോബ് ഫ്‌ളാഗ് ഒഫ് ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് പ്രൈജു ഫ്രാൻസിസ്, യൂത്ത് ഫ്രണ്ട് നേതാവ് ജോസി പി തോമസ്, നിക്‌സൻ, ബിമൽബാബു, ലിഗീഷ് സേവ്യർ, സനീഷ്, അനീഷ് , ജിസ് ചാർളി, രാഹുൽദേവ്, ജീവൻ എന്നിവർ ശേഖരണത്തിന് നേതൃത്വം നൽകി.