maram
എടവനക്കാട് വാര്യത്ത് ശോഭന മുകുന്ദന്റെ വീട് തേക്കുവീണ് തകർന്ന നിലയിൽ

വൈപ്പിൻ: എടവനക്കാട്, പള്ളിപ്പുറം എന്നിവിടങ്ങളിൽ കാറ്റിലും മഴയിലും വീടുകൾ തകർന്നു. എടവനക്കാട് ഏഴാം വാർഡിൽ വാര്യത്തുപറമ്പിൽ ശോഭന മുകുന്ദന്റെ വീടാണ് തേക്ക് വീണ് തകർന്നത്. വീട്ടിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപെട്ടു. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു.

ശക്തമായ കാറ്റിലും മഴയിലും പള്ളിപ്പുറം കോവിലകത്തുംകടവ് പുലയാസ് റോഡിന് സമീപം പുത്തൻവീട്ടിൽ മോഹനന്റെ വീട് തകർന്നു. വീടിന്റെ ഒരു ഭാഗത്തെ ഭിത്തിയും തറയും വിള്ളൽ വീണ് താഴേക്കിരുന്നു. മേൽക്കൂരക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. അധികൃതർ സ്ഥലം സന്ദർശിച്ച് മേൽനടപടികൾ സ്വീകരിച്ചു. അവരുടെ നിർദേശപ്രകാരം വീട്ടുകാർ വീടൊഴിഞ്ഞു.