ആലുവ: പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റൂട്ടിൽ ചെമ്പകശേരി കവല മുതൽ തോട്ടുമുഖം കവല വരെ തകർന്നു കിടക്കുന്ന റോഡിന്റെ പുനരുദ്ധാരണത്തിനായി 59.25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ചെമ്പകശ്ശേരി കവല റോഡിന്റെ തകർന്നുകിടക്കുന്ന ഭാഗം അടിയന്തരമായി ഇന്റർലോക്ക് ടൈലുകൾ പാകി നന്നാക്കുമെന്നും ബാക്കി വാട്ടർ അതോറിറ്റി പൈപ്പുകളിടുവാൻ കുഴിച്ച തോട്ടുമുഖം വരെയുള്ള ഭാഗം മഴ മാറിയാൽ ടാറിംഗ് നടത്തുമെന്നും എം.എൽ.എ പറഞ്ഞു.