വൈപ്പിൻ: കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രളയദുരന്തങ്ങൾക്ക് ആശ്വാസമേകാൻ വൈപ്പിൻകരയിലെ ചെറുവഞ്ചികളിലും മൂടുവെട്ടി വഞ്ചികളിലും വള്ളങ്ങളിലും പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൈപ്പിൻ ഫിഷർമെൻ ആർമി രൂപീകരിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഞാറക്കൽ ആറാട്ടുവഴിയിൽ ചേർന്ന യോഗമാണ് ഫിഷർമെൻ ആർമി രൂപീകരിച്ചത്.