വൈപ്പിൻ: മലബാറിലെ ദുരിതബാധിതർക്കായി അവശ്യവസ്തുക്കളുമായി എടവനക്കാട് നിന്നും ഒരു കൂട്ടം ചെറുപ്പക്കാർ യാത്ര തിരിച്ചു. കൂട്ടുങ്ങൽചിറ മഞ്ചാടി ആർട്‌സ് ക്ലബിലെ അംഗങ്ങളാണ് ഇവർ. ഭക്ഷണസാധനങ്ങൾ, കുടിവെള്ളം, വസ്ത്രങ്ങൾ തുടങ്ങിയവയുമായാണ് യാത്ര തിരിച്ചത്. ക്ലബ് പ്രസിഡന്റ് കാർത്തിക്ക് കിഷോർ, സെക്രട്ടറി സി.കെ. കലേഷ് , ബെനേഷ്, വിഷ്ണു, ആദർശ്, നിഖിൽ എന്നിവരാണ് സംഘത്തിലുള്ളത്.