കൊച്ചി: ചങ്ങമ്പുഴ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രബന്ധമത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. 'ആധുനികാനന്തര നോവലുകളിലെ ദേശഭാവനകൾ' എന്നതാണ് ഇക്കൊല്ലത്തെ വിഷയം. വിജയിക്ക് 5001 രൂപയും പ്രശസ്തി​പത്രവും ലഭി​ക്കും. 30 പേജി​ൽ കവി​യാത്ത പ്രബന്ധം പ്രി​ൻസി​പ്പലി​ന്റെ സാക്ഷ്യപത്രത്തോടെ സെപ്തംബർ 20നകം സെക്രട്ടറി​, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ദേവൻകുളങ്ങര, ഇടപ്പള്ളി​, കൊച്ചി​ 682024 വി​ലാസത്തി​ൽ ലഭി​ക്കണം. ഫോൺ​: 0484 2343791, 9847801779