പിറവം : പത്ത് വർഷമായി കൂത്താട്ടുകുളം, പിറവം മേഖലയിൽ ജീവകാരുണ്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഇടയാർ ഗുരുഅരുൾ അനുകമ്പാ ചാരിറ്റബിൾ സംഘം കിഴകൊമ്പ് ആയുർവേദ ആശുപത്രിക്ക് എൽ.ഇ.ഡി ടി.വി നൽകി. ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. എസ് .കബീർ ടി.വി ഏറ്റുവാങ്ങി. സിസ്റ്റർ ലിസി, സംഘം പ്രസിഡന്റ് ടി.യു ഹരിദാസ്,സെക്രട്ടറി കെ.എസ്, ശശി തുടങ്ങിയവർ പങ്കെടുത്തു.