കൊച്ചി : ബി.ജെ.പി ഇന്റലക്ച്വൽ സെല്ലിന്റെ നേതൃത്വത്തിൽ ജമ്മു കാശ്മീർ ഇന്നലെ, ഇന്ന് - എന്ന വിഷയത്തിൽ നാളെ പ്രഭാഷണം നടത്തും. കോഴിക്കോട് സർവ്വകലാശാല മുൻ വെെസ് ചാൻസലർ ഡോ.കെ.എ. അബ്ദുൾ സലാമാണ് പ്രഭാഷകൻ. വെെകിട്ട് 3 ന് എറണാകുളം ഭാരത് ഹോട്ടൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, ജില്ലാപ്രസിഡന്റ് എൻ.കെ.മോഹൻദാസ് എന്നിവർ പങ്കെടുക്കും.