കൊച്ചി : ഭരണഘടനയുടെ 370 -ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി കോർ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ആഗസ്റ്റ് 24 ന് കൊല്ലത്ത് 370 -ാം അനുച്ഛേദവും കാശ്മീരും എന്ന വിഷയത്തിൽ സെമിനാർ നടത്താൻ യോഗം തീരുമാനിച്ചു. പാർട്ടി പ്രഥമ ജനറൽ കൗൺസിൽ യോഗം ആഗസ്റ്റ് 31 ന് എറണാകുളത്ത് ചേരും. ദേശീയ നേതാക്കളായ രഘു ഠാക്കൂർ, മഞ്ചു സുരേന്ദ്രമോഹൻ, മെെക്കിൾ ഫെർണാണ്ടസ് പങ്കെടുക്കും. ജെ.പി, ലോഹ്യ ദിനങ്ങളായ ഒക്ടോബർ 1 മുതൽ 13 വരെ ആലുവ എയ്ലി ഹിൽസിൽ മൂന്നാമത് ദേശീയോഷ്യലിസ്റ്റ് കോൺക്ളേവ് നടത്തും. ടോഗത്തിൽ ചെയർമാൻ തമ്പാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ജോൺ, മനോജ് ടി.സാരംഗ്, സജീദ്ഖാൻ , കെ.എസ് ജോഷി, ടോമി മാത്യു പ്രസംഗിച്ചു.