ചോറ്റാനിക്കര: കാഞ്ഞിരമറ്റം സൗത്ത് എസ്.എൻ.ഡി.പി ശാഖയിൽ നടന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ ശാഖാംഗവും വിമുക്തഭടനുമായ വിനീത് കൈതക്കാട്ടിൽ പതാകഉയർത്തി .തുടർന്ന് ശാഖാ പ്രസിഡന്റ് അയ്യപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കെ.ആർ .നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ സ്വാതന്ത്രദിന സന്ദേശം നൽകി. ശാഖാ സെക്രട്ടറി സജി കരുണാകാരൻ,ശാഖാഭാരവാഹികളായ കോളുവേലിൽ ,വിജയകുമാർ ,ബാബു ഒറ്റക്കണ്ടത്തിൽ ,ഗിരീഷ് ,ഷാജിക്കുട്ടൻ എന്നിവർ സംസാരിച്ചു.