കോതമംഗലം: തട്ടേക്കാട് ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിൽ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നാളെ (ഞായർ) നടക്കും. ചടങ്ങുകളോടനുബന്ധിച്ച് മഹാശനിഗ്രഹ ശാന്തിഹവനവും നടക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം ക്ഷേത്രം ഓഫീസിൽ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.വി. ജോഷി അറിയിച്ചു.