കൊച്ചി: ഇടപ്പള്ളി ബീന അഞ്ചുമന റോഡ് ഹിൽ ഗാർഡനിൽ ബേബി മാത്യു(78) നിര്യാതനായി. കോതമംഗലം അമ്മൻകുളത്തിൽ കുടുംബാംഗവും മട്ടാഞ്ചേരി പനയപ്പിള്ളി എം.എം. ഓറിയന്റൽ സ്കൂളിലെ റിട്ട.അദ്ധ്യാപകനുമാണ്. ഭാര്യ: ഹിൽഡാമ്മ (റിട്ട. അദ്ധ്യാപിക, ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്കൂൾ). മക്കൾ: ദീപു ബേബി (ട്വിൻകോ സ്റ്റാംപ്സ്, ഇടപ്പള്ളി), ദീപ ബേബി. മരുമക്കൾ: മേരി ഇളയിടം (പിറവം നെച്ചൂർ ഇളയിടത്ത്കുടുംബാംഗം), പോൾ (മൂവാറ്റുപുഴ റാക്കാട് കടമ്പിൽ കുടുംബാംഗം). സംസ്കാരം ഇടപ്പള്ളിയിലെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വെള്ളിയാഴ്ച (ആഗസ്റ്റ് 16)വൈകിട്ട് നാലിന് കോതമംഗലം മാർതോമാ ചെറിയപള്ളി സെമിത്തേരിയിൽ.