കൊച്ചി : മഹാപ്രളയത്തിൽ രക്ഷകരായ മത്സ്യ തൊഴിലാളികളോടുള്ള നന്ദിസൂചകമായി മഹാരാജാസ് കോളേജ് എൻ.എൻ.എസ് വോളണ്ടിയർമാർ സ്വാതന്ത്ര്യ ദിനത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കടലാസ് ബോട്ടുകൾ സമർപ്പിച്ചു.
കോളേജിൽ എൻ.സി.സിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡോ.കെ. ജയകുമാർ പതാക ഉയർത്തി. പ്രിൻസിപ്പലും എൻ.എസ്.എസ്, എൻ.സി.സി, വോളണ്ടിയർമാരും അദ്ധ്യാപകരും ചേർന്നാണ് പുഷ്പ്പങ്ങൾക്കു പകരം പേപ്പർ ബോട്ടുകൾ അർപ്പിച്ചത്.