കൊച്ചി : റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഡൗൺടൗൺ കേരള മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന റോട്ടറി ഡിസ്ട്രിക്ട് 3201 ലീഡർഷിപ്പ് സെമിനാർ നാളെ (ഞായറാഴ്ച) ലേ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ 9.30 ന് കേന്ദ്രമന്ത്രി വി. മുരളീധരൻ സെമിനാർ ഉദ്ഘാടനം ചെയ്യും.
റോട്ടറി കൊച്ചിൻ ഡൗൺടൗൺ പ്രസിഡന്റ് അഖിലേഷ് അഗർവാൾ അദ്ധ്യക്ഷത വഹിക്കും. ഡിസ്ട്രിക്ട് ഗവർണർ ആർ. മാധവ് ചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തും. ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ വിശിഷ്ടാതിഥിയാകും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. കെ.എം.എ പ്രസിഡന്റ് ജിബു പോൾ പ്രഭാഷണം നടത്തും. ലീഡ് 2019 ചെയർമാൻ വിവേക് കൃഷ്ണ ഗോവിന്ദ്, ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി ആൽഗേഴ്‌സ് ഖാലിദ് എന്നിവർ സംസാരിക്കും.
നോക്കിയ ഫോൺസ് ഗ്ളോബൽ ഡയറക്ടർ ടി.എസ്. ശ്രീധർ, എഴുത്തുകാരനും പ്രഭാഷകനും ബ്രാൻഡിംഗ് വിദഗ്ദ്ധനുമായ ഹാരിഷ് ബിജൂർ എന്നിവർ ക്ലാസുകൾ നയിക്കും. ഉച്ചയ്ക്ക് 1.15 ന് സമാപന സമ്മേളനത്തിൽ ജോസ് ചാക്കോ, എസ് . രാജശേഖർ എന്നിവർ ആശംസ അർപ്പിക്കും. ആർ. മാധവ് ചന്ദ്രൻ സമാപന പ്രസംഗം നടത്തും. ജി.എൻ. രമേശ് സ്വാഗതവും ഡോ. നന്ദിനി നായർ നന്ദിയും പറയും.