മൂവാറ്റുപുഴ: നാടും നഗരവും സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ രാവിലെ നെഹ്രുപാർക്കിൽ നഗരസഭ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ ദേശീയ പതാക ഉയർത്തി. പായിപ്ര ഗവ. യു പി സ്‌കൂളിൽ വാർഡ് മെമ്പർ പി.എസ് ഗോപകുമാർ പതാക ഉയത്തി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികളുടെ ഓർമ്മകൾക്ക് മുന്നിൽ കുട്ടികൾ ആദരാഞ്ജലി അർപ്പിച്ചു. പഞ്ചായത്ത് മെമ്പർ നസീമ സുനിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് സിറാജുദ്ദീൻ മൂശാരിമോളം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.എൻ. കുഞ്ഞുമോൾ സ്വാഗതം പറഞ്ഞു.
പായിപ്ര എ.എം .ഇബ്രാഹിം സാഹിബ് പബ്ളിക് ലൈബ്രറിയിൽ പ്രസിഡന്റ് എം.കെ. ജോർജ് ദേശീയപതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സി.കെ. ഉണ്ണി, എം.എസ്. ശ്രീധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് മധുരപലഹാരം വിതരണം ചെയ്തു. പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം ദേശീയപതാക ഉയർത്തി. ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു സ്വാഗതം പറഞ്ഞു. പായിപ്ര സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹെഡ് ഓഫീസിൽ പ്രസിഡന്റ് കെ.എസ്. റഷീദ് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാനാറി ഭാവന ലൈബ്രറിയിൽ പ്രസിഡന്റ് കെ.എൻ. രാജമോഹനൻ ദേശീയപതാക ഉയർത്തി. വാർഡ് മെമ്പർ പി.എസ്.ഗോപകുമാർ സന്ദേശം നൽകി. തൃക്കളത്തൂർ സഹകരണ ബാങ്കിൽ പ്രസിഡന്റ് ബാബുബേബി ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തട്ടുപറമ്പ് അക്ഷര പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി വി.എച്ച്. ഷെഫീക്ക് ദേശീയപതാക ഉയർത്തി. പായിപ്ര ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് ദേശീയപതാക ഉയർത്തി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി ദേശീയപതാക ഉയർത്തി. വാളകം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ലീല ബാബുവും മാറാടി ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് ലതാശിവനും മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് എൻ.ജെ. ജോർജും ആരക്കുഴ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് വള്ളമറ്റം കുഞ്ഞും കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് സീന സണ്ണിയും ആയവന ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് പി.എസ്.അജീഷും ദേശീയ പതാക ഉയർത്തി.