അങ്കമാലി: മലബാറി​ൽ പ്രളയദുരിതം അനുഭവിക്കുന്നവർക്ക് കെ.സി.വൈ.എം എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ അരി, ധാന്യങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ പാതാൾ ഉരുൾപൊട്ടൽ മേഖലയിലെ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. കോഴിക്കോട് രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്ടർ ഫാ. ആൽഫ്രഡ്, അസി.ഡയറക്ടർ ഫാ. വിമൽ ഫ്രാൻസി​സ് , ഫാ. ഫ്രാൻസി​സ് ചേരമാൻതുരുത്തി, കെ.സി.വൈ.എം പൂളപ്പാടം യൂണിറ്റ്ഡയറക്ടർ ഫാ. തോമസ് പരുന്തനോലിൽ എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി.

പ്രളയ ബാധിതർക്കുള്ള സാധനങ്ങൾ കയറ്റിയ വാഹനം സുബോധന ഡയറക്ടർ ഫാ. രാജൻ പുന്നയ്ക്കൽ ഫ്‌ളാഗ് ഓഫ് ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. സുരേഷ് മൽപാൻ. അസി.ഡയറക്ടർ ഫാ. മാത്യു തച്ചിൽ, പ്രസിഡണ്ട് സൂരജ് ജോൺ പൗലോസ്, ജിസ്‌മോൻ ജോണി, അഖിൽ സണ്ണി, ഡൈമിസ് വാഴക്കാല, മെറിൻ റോസ്, റിസോ തോമസ്, അഖിൽ പുല്ലൻ, നവീൻ പാപ്പച്ചൻ, ടിജോ പടയാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.