അങ്കമാലി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അങ്കമാലി നഗരസഭാ അങ്കണത്തിൽ ചെയർപേഴ്സൺ എം.എ. ഗ്രേസി ദേശീയപതാക ഉയർത്തി. വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ വിനീത ദിലീപ്, പുഷ്പമോഹൻ, കെ.കെ. സലി, ഷോബി ജോർജ്, കൗൺസിലർ റീത്തപോൾ, സെക്രട്ടറി ഇൻ ചാർജ് സുനിൽകുമാർ. വി എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, ജീവനക്കാർ, നിർവഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.