കൊച്ചി : ഇടത്തട്ടുക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ മോചിപ്പിക്കുന്നതിനും അവരെ സഹായിക്കുന്നതിനും കാർഷികോൽപ്പന്നങ്ങളുടെ വിപണനത്തിനായി എറണാകുളം മറെെൻഡ്രെെവ് ഹെലിപ്പാഡിൽ ഇന്ന് (ഞായർ) മുതൽ കാർഷിക വിപണിയായ നാട്ടുച്ചന്ത തുടങ്ങും. പ്രളയവും പ്രകൃതിക്ഷോഭവും മൂലം കൃഷിനാശം സംഭവിച്ച കർഷകർക്കൊരു കെെത്താങ്ങായാണ് കൃഷി ഓഫീസർമാരുടെ സംഘടയായ എ.ഒ.എ.ഒ.കെ എറണാകുളം ജില്ലാഘടകത്തിന്റെ നേതൃത്വത്തിൽ വിപണി സംഘടിപ്പിക്കുന്നത് . നാട്ടുച്ചന്തക്കായി പൂർണ്ണമായും തറ വാടക ഒഴിവാക്കി നൽകിയിട്ടുണ്ട്. ജില്ലയിലെ 40 ഓളം കൃഷിഭവനുകൾ മുഖേന അഞ്ഞൂറിൽപ്പരം കർഷകരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിച്ചാണ് വിൽപ്പന . ഇടനിലക്കാരെ ഒഴിവാക്കിയാണ് സംഭരണവും വിൽപ്പനയും. വിളനാശം സംഭവിച്ച കർഷകർക്ക് അവശേഷിക്കുന്ന ഉൽപ്പന്നങ്ങൾ മികച്ച വിലയ്ക്ക് വിപണനം ചെയ്യാനുള്ള അവസരമാണ് വിപണി മുഖേന ലഭ്യമാകുന്നത്. മേളയിൽ നിന്ന് ലഴിക്കുന്ന ലാഭം പൂണ്ണമായും കർഷകർക്ക് വീതിച്ചു നൽകും .
#നാടൻ ഏത്തക്കുലകൾ , കറിക്കായ , മാങ്ങ, വാഴച്ചുണ്ട്, വാഴപ്പിണ്ടി എന്നിവ കൂടാതെ കുമ്പളങ്ങ, പീച്ചിങ്ങ, പടവലം, പാവയ്ക്ക, പയർ തുടങ്ങിയ നാടൻ പച്ചക്കറികളും വിപണിയിൽ ഉണ്ടാകും.
#ഇന്നും നാളെയും രാവിലെ 9 മുതൽ വെെകിട്ട് 7 വരെയാണ് വിൽപ്പന.
#ഇന്ന് ഉച്ചയ്ക്ക് 12 കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ കാർഷിക വിപണി ഉദ്ഘാടനം ചെയ്യും.