ആലുവ: സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാഷ്ട്രീയ പാർട്ടികൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ പങ്കാളികളായി.
ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂളിലും കെ.ജി വിഭാഗമായ ശ്രീനാരായണ വിദ്യാനികേതനിലും സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തി. ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്‌കൂൾ മാനേജർ സ്വാമി ശിവസ്വരൂപാനന്ദ, പ്രിൻസിപ്പൽ സുരേഷ്.എം.വേലായുധൻ, വൈസ് പ്രിൻസിപ്പൽ എലിസബത്ത് സെബാസ്റ്റ്യൻ, കെ.ജി വിഭാഗം ഹെഡ് ലൈല നവകുമാർ, സ്‌കൂൾ ഹെഡ്‌ബോയ് അർഷാദ്, സ്‌കൂൾ ഹെഡ്‌ഗേൾ ദിയസൂസൻ തലക്കാവിൽ എന്നിവർ പങ്കെടുത്തു.
എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയിൽ പ്രസിഡന്റ് സി.കെ. ജയൻ പതാക ഉയർത്തി. സെക്രട്ടറി സി.കെ. കൃഷ്ണൻ, സി.എസ്. അജിതൻ എന്നിവർ സംസാരിച്ചു. ആലുവ കോൺഗ്രസ് ഹൗസിൽ നടന്ന യോഗത്തിൽ ഡി.സി.സി മെമ്പർ ലത്തീഫ് പുഴിത്തറ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എംഎൽഎ പതാക ഉയർത്തി. കെ.പി.സി.സി മെമ്പർ എം.ഒ. ജോൺ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തർ ഹിഷാം, മുൻസിപ്പൽ ചെയർപേഴ്സൺ ലിസ്സി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
ആലുവ അർബൻ സഹകരണ ബാങ്കിൽ ചെയർമാൻ ബി.എ. അബ്ദുൽ മുത്തലിബ് പതാക ഉയർത്തി. വൈസ് ചെയർമാൻ ജോസി പി. ആൻഡ്രൂസ് സന്ദേശം നൽകി. പി.കെ. മുകുന്ദൻ, ടി.എച്ച്. റഷീദ്, എ.എസ്. ജഗദീഷ് എന്നിവർ സംസാരിച്ചു. നഗരസഭ മാർക്കറ്റിൽ ഐ.എൻ.ടി.യു.സി നടത്തിയ സ്വാതന്ത്ര്യദിന ചടങ്ങിൽ ആലുവ മേഖല ജനറൽ വർക്കേഴ്‌സ് അസോസിയേഷൻ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോസി പി. ആൻഡ്രൂസ് പതാക ഉയർത്തി. പി.വി. എൽദോസ് മുഖ്യപ്രഭാഷണം നടത്തി.
മത്സ്യമാർക്കറ്റിൽ പി.വി. എൽദോസ് പതാക ഉയർത്തി. ചൂണ്ടി സ്‌റ്റേറ്റ് വെയർ ഹൗസിൽ ഐ.എൻ.ടി.യു.സി യൂണിറ്റ് നടത്തിയ സ്വാതന്ത്ര്യദിന ചടങ്ങിൽ പി.വി. എൽദോസ് പതാക ഉയർത്തി. ചാലക്കൽ ദാറുസലാം എൽ.പി സ്‌കൂളിൽ ഐ.സി.എ ട്രസ്റ്റ് ചെയർമാൻ എം.എ.മൂസ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് കരീം കല്ലിങ്കൽ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി.