കൊച്ചി : ഇന്ത്യൻ റെഡ് ക്രോസ് സൊസെെറ്റി എറണാകുളം ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കാക്കനാട് റെഡ് ക്രോസ് ഭവൻ ജെറിയാട്രിക് സെന്ററിൽ സ്വാതന്ത്രദിനം ആഘോഷിച്ചു. ജില്ലാ ചെയർമാൻ ജോയി പോൾ പതാകയുയർത്തി. ജെ.ആർ.സി കേഡറ്റ് അംഗങ്ങളും , പകൽ വീടംഗങ്ങളും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് സ്വാതന്ത്രദിന സന്ദേശം നൽകി. ജില്ലാ ട്രഷറർ എം.കെ.ദേവദാസ് , അഡ്വ. രാജേഷ് രാജൻ, എൽദോസ് വി.പോൾ , തോമസ്, സായ് സുരേഷ് , ലോറൻസ് എബ്രഹാം, ക്ളിന്റൻ സ്കറിയ പങ്കെടുത്തു. .