കൊച്ചി : ദേശീയ ആരോഗ്യ ദൗത്യം എറണാകുളത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഒഫീസർ , അസിസ്റ്റന്റ് ക്വാളിറ്റി ഒഫീസർ, ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്സ് എന്നി തസ്തികകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21 വെെകിട്ട് 4 വരെ . അപേക്ഷഫോറത്തിനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in എന്ന വെബ്സെെറ്റ് സന്ദർശിക്കണം.