കൊച്ചി : കൊച്ചി കോർപ്പറേഷൻ പരിധിയിൽപ്പെട്ട വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി നിർത്തി വയ്ക്കണമെന്ന് വഴിയോര കച്ചവടത്തൊഴിലാളി യൂണിയൻ . 74 ഡിവിഷനുകളിലായി 1989 കച്ചവടക്കാരെമൂന്ന് വർഷം മുമ്പുള്ള സർവ്വേയിൽ കണ്ടെത്തിയിട്ടും അവർക്ക് എെ.ഡി കാർഡും ലെെസൻസും നൽകാൻ കോർപ്പറേഷൻ തയ്യാറാകുന്നില്ലെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ.ശിവനും, സെക്രട്ടറി കെ.എ.ഉസ്മാനും ആരോപിച്ചു. കോടതിയെ സമീപിച്ച മറെെൻ ഡ്രെെവ് വോക്ക്വേയിലെ കച്ചവടക്കാരുടെ കാര്യത്തിൽ തീരുമാനം എടുക്കണമെന്ന് കോടതി നഗരസഭയോട് ആവശ്യപ്പെട്ടിട്ട് ഒരാണ്ട് പിന്നിട്ടിട്ടും യാതൊരു തീരുമാനവും എടുക്കാതെ അവരെ ഒഴിപ്പിക്കാനാണ് ഉദ്യോഗസ്ഥരും ഭരണകർത്താക്കളും ശ്രമിക്കുന്നത്. കോടതി നിർദ്ദേശവും കേന്ദ്രസർക്കാർ പാസ്സാക്കിയ വഴിയോരകച്ചവട ഉപജീവന സംരക്ഷണ നിയമവും പാലിക്കാൻ കോർപ്പറേഷൻ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.