പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ പ്രതിമാസ പഠനക്ലാസ് ഇന്ന് വൈകിട്ട് 5 മുതൽ 7വരെ പെരുമ്പാവൂർ ടൗൺ എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടക്കും. ഗുരുവിന്റെ 'പിണ്ഡനന്ദി ' എന്ന കൃതിയെ ആസ്പദമാക്കി കെ.പി. ലീലാമണി പഠനക്ലാസ് നയിക്കും. സ്വാമിനി ജ്യോതിർമയി, സ്വാമിനി വിഷ്ണുപ്രിയ, സ്വാമിനി ത്യാഗീശ്വരി, വി.എൻ. സത്യാനന്ദൻ (റിട്ട. ജില്ലാ ജഡ്ജ് ), പ്രൊഫ. ആർ. അനിലൻ, ഡോ. നാരായണ കൈമൾ, എം.കെ. വിശ്വനാഥൻ, ഡോ. വി. സനൽകുമാർ എന്നിവർ പങ്കെടുക്കും.