പെരുമ്പാവൂർ: എറണാകുളം ജില്ലാ ജമാ അത്ത് കൗൺസിൽ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ഞായർ)വൈകിട്ട് 4ന് പെരുമ്പാവൂർ മില്ലുപടിയിലുള്ള ഫ്ളോറ റസിഡൻസിയിൽ നടക്കും. ഈദ് സംഗമം ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് വി.എ. അലിയാർ ഹാജി അദ്ധ്യക്ഷത വഹിക്കും. ടി.എ.അഹമ്മദ് കബീർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, വി.പി. സജിന്ദ്രൻ എം.എൽ.എ, അഡ്വ. സെയ്തുമുഹമ്മദാലി, എൻ.വി.സി അഹമ്മദ്, എ. അബ്ദുൽ ഖാദർ, മുട്ടം അബ്ദുള്ള, എ. എസ്. കുഞ്ഞുമുഹമ്മദ്, എം.ഇ. അസീസ്, സി. എം. അസ്‌കർ എന്നിവർ പ്രസംഗിക്കും.