മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ കീഴിലുള്ള ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിൽ ഇന്ന് പുതുവർഷാരംഭത്തിൽ നടത്തുന്ന പ്രത്യേക പൂജയായ നിറയ്ക്കും പുത്തിരി നിവേദ്യത്തിനും രാവിലെ തുടക്കമാകുമെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ. അനിൽകുമാർ, ക്ഷേത്രകമ്മറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ അറിയിച്ചു. ക്ഷേത്രം മേൽശാന്തി ബിജു മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 6ന് ഗണപതി ഹവനം, 7ന് മണ്ഡപം അലങ്കരിക്കൽ, 7.30ന് നിറപൂജ, 8.30ന് അകത്തേക്ക് എഴുന്നള്ളിച്ച് പുത്തരി നിവേദിക്കൽ, 9ന് നിറച്ചതിനശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നതോടെ ചടങ്ങിന് സമാപനമാകും.