തൃപ്പൂണിത്തുറ: മുനിസിപ്പൽ ഓഫീസിലെ കുടുംബശ്രീ ജീവനക്കാർ കൃത്യമായ വിവരങ്ങൾ നൽകാതെ ഗുണഭോക്താക്കളെ വലയ്ക്കുന്നതായി പരാതി. അഗതി, ആശ്രയ ലിസ്റ്റിൽപ്പെട്ട വൃദ്ധരും രോഗികളുമായിട്ടുള്ളവർ രണ്ടാം നിലയിലുള്ള ഓഫീസിൽ വിവിധ പദ്ധതികൾക്കായി സമീപിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകാതെ പറഞ്ഞു വിടുകയാണ്. ഇതുമൂലം ഒരേ ഓഫീസുകളിൽ പലതവണ കയറി ഇറങ്ങേണ്ട ഗതികേടിലാണ് ഗുണഭോക്താക്കൾ.