ഇടപ്പള്ളി
(കൊച്ചി ): വൻതോതിലുള്ള ഇറക്കുമതിയും തുടർച്ചയായുള്ള വിലയിടിവും കേരളത്തിൽ
റബ്ബർ മേഖലയെ തളർത്തുന്നു . ആഭ്യന്തിര ഉല്പാദനത്തിൽ ഇത്തവണയും കാര്യമായ
നേട്ടങ്ങൾ ഇല്ല . റബ്ബർ ബോർഡിന്റെ ഒടുവിലത്തെ കണക്കുയനുസരിച്ചു കഴിഞ്ഞ
ജൂൺ മാസത്തിലെ മൊത്തം ഉത്പാദനം അൻപതിനായിരം ടണ്ണാണ്. കഴിഞ്ഞ വർഷം ഇതേ
കാലയളവിലിത് നാല്പത്തിനാലായിരം ആയിരുന്നു . നേരിയ വർദ്ധനവ് മാത്രമാണ്
ഉണ്ടായിരിക്കുന്നത് ,ഏപ്രിലും മെയിലുമായി എഴുപത്തിമൂവായിരം ടണ്ണാണ് മൊത്ത ഉത്പാദനം . കഴിഞ്ഞ
വർഷത്തേക്കാൾ ഒമ്പതിനായിരം ടണ്ണിന്റെ കുറവുമുണ്ടായി . ഉല്പാദനത്തിൽ
കോട്ടയം ജില്ലയാണ് മുന്നിൽ .മൊത്തം ഉല്പാദനത്തിന്റെ മുപ്പതു ശതമാനത്തോളമാണ് ഇവിടെ നിന്നുയുള്ളതു . കുറവ് ആലപ്പുഴ ജില്ലയിലുമാണ് . സീസണായിട്ടുപോലും
തോട്ടങ്ങളിൽ കാര്യമായി ടാപ്പിംഗ് നടക്കാത്തതാണ് ആഭ്യന്തിര ഉൽപ്പാദനം
വർധിക്കാത്തതു . ഒന്നര വർഷമായി മാറ്റമില്ലാതെ തുടരുന്ന വിലയിടിവിന്
അടുത്തയിടെ ചില മാറ്റങ്ങൾ കണ്ടുതുടങ്ങിയിരുന്നതാണ് . ഇതിന്റെ ഭാഗമായി
ഗ്രേഡ് ഷീറ്റിനു കിലോയ്ക്ക് നൂറ്റിപതിമൂന്നിൽ നിന്നും 160.ഓളം വരെയെത്തി .
എന്നാൽ വീണ്ടും ഇറക്കുമതി വർധിച്ചതോടെ വിലയിടിവിലായി . ഇപ്പോൾ ഗുണനിലവാരം
കൂടിയ ഷീറ്റിനു പോലും 142.വരെ കർഷകർക്ക് ലഭിക്കുന്നുള്ളൂ . അന്താരാഷ്ട്ര
വിപണിയിൽ ഇപ്പോൾ വില 113.വരെയാണ് . അതുകൊണ്ടുതന്നെ ഇറക്കുമതിയും
ഇരട്ടിയായി . ഇപ്പോഴത്തെ സ്ഥിതിയിൽ വിലയിൽ കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടാകാൻ
വഴിയില്ലെന്നാണ് റബ്ബർ ബോർഡ് വൃത്തങ്ങൾ തന്നെ നൽകുന്ന സൂചന. വിലയിടിവിൽ
പിടിച്ചു നിൽക്കാനാകാതെ റബ്ബർ മേഖലയിൽ നിന്നും ഒഴിഞ്ഞു നിന്ന കർഷകരിൽ പലരും
അടുത്ത സമയത്തു ഉല്പാദനത്തിലേക്കു തിരിച്ചുവന്നിരുന്നു . എന്നാൽ
സാഹചര്യങ്ങൾ പ്രതികൂലമാകാൻ തുടങ്ങിയതോടെ കർഷകർ വീണ്ടും റബ്ബറിനെ
ഉപേക്ഷിക്കുന്ന നിലയിലേക്കാണ് നീങ്ങുന്നത് .
കർഷകരെ പിടിച്ചു നിർത്താനായി ദത്തുയെടുക്കൽ പദ്ധതിയുമായി ബോർഡും ;
കേരളത്തിലെ ആഭ്യന്തിര ഉൽപ്പാദനം പിടിച്ചു നിർത്താനായി വിവിധ പദ്ധതികളുമായി
റബ്ബർ ബോർഡും കഠിന പരിശ്രമങ്ങൾ തുടങ്ങി . ഇതിന്റെ ഭാഗമായി തുടങ്ങി വച്ച
തോട്ടങ്ങൾ ദത്തുയെടുക്കുന്ന പദ്ധതി വടക്കൻ മേഖലകളിൽ വിജയംകാണുന്നതു
പ്രതീക്ഷകൾക്ക് വഴിയേകുന്നു .ഇവിടെ 1059.ഹെക്ടർ റബ്ബർ തോട്ടം വിവിധ
കമ്പനികൾ ഏറ്റുയെടുത്തു ഉൽപ്പാദനം നടത്തിവരികയാണ് .നോക്കി നടത്താൻ
ആളുയില്ലാത്തതും ടാപ്പിങ്ങിനു തൊഴിലാളികളെ കിട്ടാത്തതുമൂലം വെറുതെ
ഇട്ടിരിക്കുന്ന തോട്ടങ്ങൾ കർഷകരിൽ നിന്നും ഏറ്റുയെടുക്കുന്നതാണ് പദ്ധതി .
ഇതിനായി റബ്ബർ ഉത്പാദക സംഘങ്ങളും ബോർഡും ചേർന്ന് ഉണ്ടാക്കുന്ന കമ്പനികളാണ്
ഉള്ളത് . ഉത്പാദനം നടത്തി വിൽക്കാനുള്ള പൂർണ്ണ അവകാശം ഇത്തരം
കമ്പനികൾക്കാണ് . കർഷകരുമായി ഉണ്ടാക്കുന്ന കരാർ അനുസരിച്ചുള്ള തുക കമ്പനികൾ
മാസംതോറും നൽകുകയും ചെയ്യും .ഇങ്ങനെയുള്ള തോട്ടങ്ങളിൽ ആഴ്ചയിൽ ഒരു ടാപ്പിംഗ് എന്നതാണ് കണക്കു . അതുകൊണ്ടുതന്നെ വിദഗ്ദ്ധരായ തൊഴിലാളികളെ ഉപോയോഗിച്ചു എല്ലാ തോട്ടങ്ങളിലും ടാപ്പിംഗ് നടത്താനാകും .മാത്രവുമല്ല തൊഴിലാളികൾക്ക് എല്ലാ ദിവസവും പണിയും
ഉണ്ടാകുമെന്നതാണ് നേട്ടം . ഇത് സംസ്ഥാനത്തെ കൂടുതൽ സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കാനും ബോർഡ് നീക്കങ്ങൾ നടത്തിവരികയാണ് . കർഷകരെ ഇതിനായി
ബോധവൽക്കരണം നടത്തുകയെന്നതാണ് മുന്നിലുള്ള കടമ്പ .
കേരളത്തിൽ പുതു കൃഷിക്കുള്ള സാധ്യത വിരളം ;
കേരളത്തിൽ 551115.ഹെക്ടർ സ്ഥലത്താണ് ഇപ്പോൾ റബ്ബർ കൃഷിയുള്ളത് .മുൻ
വർഷങ്ങളെ അപേക്ഷിച്ചു കാര്യമായ ഒരു വർധനവും ഉണ്ടായിട്ടില്ല .നിലവിലുള്ള
തോട്ടങ്ങൾ കേന്ദ്രീകരിച്ചുള്ള ഉല്പാദന വർധനവാണ് റബ്ബർ ബോർഡും പ്രധാനമായും
ലക്ഷ്യമിടുന്നത് . അതുകൊണ്ടു തന്നെ ഉത്പാദനം കുറഞ്ഞ മേഖലകളിൽ റീ
പ്ലാനറ്റേഷനു കൂടുതൽ പ്രോത്സാഹനം നൽകുന്ന സമീപനമാണ് അധികൃതരും
സ്വീകരിക്കുന്നത് . മുന്തിയയിനം റബ്ബർ തൈയ്യുകൾ നട്ടു വളർത്തുന്നതിലൂടെ
ഉൽപ്പാദനം ഇരട്ടിയാക്കാമെന്ന കണക്കു കൂട്ടലാണ് റബ്ബർ ബോര്ഡിനുള്ളത് .
ടാപ്പിംഗ് മുടങ്ങാതെ നടത്താനായി മരങ്ങൾക്കു മഴക്കോട്ടു ഇടുന്നതിനും
പരമാവധി കർഷകർക്ക് ബോധവൽക്കരണം നടത്തുന്നുണ്ട് .