പെരുമ്പവൂർ: വ്യാപാരി ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊമ്പനാട് യൂണിറ്റ് 70 പേർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. സി. ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.കെ. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. വേങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഷാജി ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, ജോസ് കുര്യാക്കോസ്, എം.എൻ. രമണൻ, പി.എസ്. സുബ്രഹ്മണ്യൻ, പരീത്, വാർഡ് മെമ്പർമാരായ സുധീഷ് ബാലൻ, സാബു വറുഗീസ്, പ്രിയ ടോംസൺ, യൂണിറ്റ് സെക്രട്ടറി കെ.ജി. മോഹനൻ, യൂത്ത്‌വിംഗ് പ്രസിഡന്റ് എൽദോ വറുഗീസ് എന്നിവർ പ്രസംഗിച്ചു.