തൃക്കാക്കര : സംസ്ഥാന യുവജന ക്ഷേമ ബോർഡ് യൂത്ത് ക്ലബുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ സന്നദ്ധ സംഘടനകൾ, ആർട്സ് ആന്റ് സ്പോർട്സ് ക്ലബുകൾ, യുവ വനിതാ - കാർഷിക ക്ലബുകൾ, റസിഡന്റ്സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത യൂത്ത് വിങ്ങുകൾ, യുവ തൊഴിൽ ക്ലബുകൾ, കോളജുകളിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രൂപീകരിക്കുന്ന ക്ലബുകൾ, അഡ്വഞ്ചർ ക്ലബുകൾ ,ട്രാൻസ് ജൻഡർ ക്ലബുകൾ എന്നിവക്ക് യുവജന ക്ഷേമ ബോർഡിന്റെ www.ksywb.Kerala.gov.in എന്ന വെബ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. നിലവിൽ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബുകളും സന്നദ്ധ സംഘടനകളും ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്തണം. വിശദ വിവരങ്ങൾക്ക് www.ksywb.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.