1
രക്തദാന ക്യാമ്പ് പി .ടി തോമസ് എം .എൽ .എ ഉദ്ഘാടനം ചെയ്യുന്നു,ജയരാജ് കുളങ്ങര,എം.എസ് അനിൽ കുമാർ തുടങ്ങിയവർ സമീപം

തൃക്കാക്കര: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി. കാക്കനാട് എം.ആർ.എ ഹാളിൽ വച്ചു നടത്തിയ ചടങ്ങ് പി .ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി കൊച്ചിൻ ടെക്നോപോളീസും മാവേലിപുരം റെസിഡന്റ് അസോസിയേഷനും,ലൂർദ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് റോട്ടറി പ്രിസിഡന്റ് ജയരാജ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവർണർ വിവേക് ഗോവിന്ദ്.,എം.എസ് അനിൽ കുമാർ ( പബ്ലിക് ചെയർമാൻ ), സുനിൽ ചാണ്ടി ( ചാർട്ടർ പ്രസിഡന്റ് ), എബി സാം ( ക്ലബ്ബ് ചെയർമാൻ ),ബാബു കുരീക്കാട്ടിൽ ( വൈസ് പ്രസിഡന്റ് ) എന്നിവരും നൂറുകണക്കിന് റോട്ടറി അംഗങ്ങളും കുടുംബസമേതം സംബന്ധിച്ചു. ഈ ചടങ്ങിന്റെ കോർഡിനേറ്റർ ശ്രീമതി. ലൈല സുദീഷ് സ്വാഗതവും അർപ്പിച്ചു.