മൂവാറ്റുപുഴ: ആരക്കുഴ സർവീസ് സഹകരണബാങ്ക് പ്രസിഡന്റായി ആറാം തവണയും ടോമി വള്ളമറ്റത്തെ തിരഞ്ഞടുത്തു. ഭരണസമിതി തിരഞ്ഞെടുപ്പിൽ സിബി തൊട്ടിപറന്നോലിൽ, ജോളി സി.യു ചിറ്റേത്ത്, പി.കെ. ബാലകൃഷ്ണൻ പുന്നക്കുഴിയിൽ, ബെസ്റ്റിൻ ചേറ്റൂർ, മത്തച്ചൻ അയ്യംകോലിൽ, സി.ആർ. രാജൻ, സാന്ദ്ര കെന്നഡി, മിനി രാജു, ലിജി ജോമി, അജി കെ.വി എന്നിവരുൾപ്പെടുന്ന സഹകരണമുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു.