കാലടി : ശ്രീരാമ കൃഷ്ണ മഠങ്ങളുടെയും മിഷന്റെയും ആഗോള വൈസ് പ്രസിഡൻറ് സ്വാമി ഗൗതമാനന്ദ മഹാരാജ ഇന്ന് രാവിലെ കേരളത്തിലെത്തും.17, 18 തീയതികളിൽ സ്വാമി വൈറ്റില ആശ്രമത്തിലുണ്ടായിരിക്കും.18 ന് രാവിലെ മന്ത്രദീക്ഷ നൽകും. വൈകിട്ട് സംഗമം.

19 ന് രാവിലെ കാലടി ശ്രീ രാമകൃഷ്ണ ആശ്രമത്തിൽ സ്വാമിക്ക് സ്വീകരണം. 20ന് രാവിലെ സർവ്വ മത ക്ഷേത്രത്തിൽ മന്ത്രദീക്ഷ. വൈകീട്ട് 3.30 ന് അദ്വൈത ആശ്രമം ആഡിറ്റോറിയത്തിൽ പൗരസ്വീകരണം. സത്സംഗം.

21ന് രാവിലെ തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിൽ സ്വീകരണം. 22ന് മന്ത്രദീക്ഷ, വൈകിട്ട് സത്സംഗമം. 23 ന് സ്വാമി ചെന്നൈ ആശ്രമത്തിലേക്ക് യാത്രതിരിക്കും. സന്ദർശനം പ്രമാണിച്ച് വൈറ്റില, കാലടി ,തൃശൂർ ആശ്രമങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.