anayoottu
വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ നടന്ന ഗജപൂജയും ആനയൂട്ടും

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടന്നു. മേൽശാന്തി പുളിക്കാപറമ്പ് ദിനേശൻ നമ്പൂതിരി മുഖ്യകാർമ്മികത്വത്തിൽ രാവിലെ മഹാഗണപതിഹോമം നടന്നു. തുടർന്ന് ഗജപൂജയും ആനയൂട്ടും നടത്തി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ.ബി. കിഷോർ, സെക്രട്ടറി ഗോപാലകൃഷ്ണൻ നായർ, മാനേജർ കെ.ആർ. വേലായുധൻ നായർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.