മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ചതിക്കുഴികൾ ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയായി. മൂവാറ്റുപുഴ മുതൽ തിരുവാങ്കുളം വരെയുള്ള ഭാഗങ്ങളിലാണ് വലിയ കുഴികൾരൂപപെട്ടിരിക്കുന്നത്. മഴ ആരംഭിച്ചതോടെ വലിയഗർത്തങ്ങളായി രൂപപ്പെട്ടു. വഴിവിളക്കുകൾ കത്താത്തതിനാൽ സന്ധ്യ കഴിയുന്നതോടെ അപകടംതുടർ സംഭവമായി മാറി .മേക്കടമ്പ് ഭാഗത്താണ് ഏറ്റവും കൂടുതൽ കുഴികൾ.