ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും ആലുവ അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 165 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി മഹോത്സവം നാളെ മുതൽ സെപ്തംബർ 13 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ എന്നിവർ അറിയിച്ചു.

ആഘോഷത്തിന് തുടക്കം കുറിച്ച് നാളെ പതാകദിനമായി ആചരിക്കും. ശാഖ ആസ്ഥാനങ്ങളിലും കുടുംബ യൂണിറ്റ് കേന്ദ്രങ്ങളിലും ഭവനങ്ങളിലും പ്രധാന കവലളിലും പീതപതാകകൾ ഉയർത്തും. യൂണിയൻ ആസ്ഥാനത്ത് രാവിലെ ഒമ്പതിന് പ്രസിഡന്റ് വി. സന്തോഷ് ബാബു പതാക ഉയർത്തും. 25ന് രാവിലെ ഒമ്പതിന് ഇരുചക്രവാഹന റാലി തോട്ടക്കാട്ടുകര ശാഖയിൽ എസ്.എൻ.ഡി.പി യോഗം

പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഫ്ളാഗ് ഓഫ് ചെയ്യും. വടക്കൻ മേഖല റാലി ഷാൻ ഗുരുക്കളും തെക്കൻ മേഖല റാലി അനിത്ത് മുപ്പത്തടവും നയിക്കും.

സെപ്തംബർ നാലിന് ഉച്ചയ്ക്ക് രണ്ടിന് അദ്വൈതാശ്രമത്തിൽ ദിവ്യജ്യോതി റിലേ ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും.

ശ്രീനാരായണ ധർമ്മ പഠനകേന്ദ്രം ഡയറക്ടർ പ്രതാപൻ ചേന്ദമംഗലം മുഖ്യപ്രഭാഷണം നടത്തും. യൂത്ത് മൂവ്മെന്റ് ആലുവ യൂണിയൻ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട് ക്യാപ്റ്റനായിരിക്കും. ശ്രമത്തിലെ കെടാവിളക്കിൽ നിന്നും സ്വാമി ശിവസ്വരൂപാനന്ദ ദീപം പകരും. നഗരപ്രദക്ഷിണത്തിന് ശേഷം ബാങ്ക് കവലയിൽ നിന്നും വനിതാസംഘത്തിന്റെയും കുമാരി സംഘത്തിന്റെയും നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലേക്ക് സ്വീകരിച്ചാനായിക്കും.

സെപ്തംബർ 5,6,7,8 എന്നീ ദിവസങ്ങളിൽ യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥന്റെ നേതൃത്വത്തിൽ ദിവ്യജ്യോതി ശാഖകളിൽ പര്യടനം നടത്തും. യൂണിയൻ കൗൺസിലർമാരായ കെ.കെ. മോഹനൻ, സജീവൻ ഇടച്ചിറ എന്നിവർ വൈസ് ക്യാപ്റ്റന്മാരായിരിക്കും. 13ന് ഗുരുദേവ ജയന്തി ദിനത്തിൽ പുലർച്ചെ നാല് മുതൽ അദ്വൈതാശ്രമത്തിൽ പ്രത്യേക പൂജകൾ നടക്കും. വൈകിട്ട് മൂന്നിന് അദ്വൈതാശ്രമ കവാടത്തിൽ നിന്നും ആരംഭിക്കുന്ന ജയന്തി മഹാഘോഷയാത്ര എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 10ന് ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ

അനുമോദന സമ്മേളനം ചേരും. ജയന്തി മഹാഘോഷ യാത്രയിൽ സമ്മാനാർഹരായ ശാഖകൾക്കും വിദ്യാഭ്യാസ അവാർഡിന് അർഹരായവർക്കും അനുമോദനവും സമ്മാനദാനവും നടക്കും.