remani-charamam-

പറവൂർ: പുഴയിൽ ചാടിയ സ്ത്രീയുടെ മൃതദേഹം കിട്ടി. ചെറായി ഭാഗത്തു നിന്നും ഇന്നലെ രാവിലെ മൃതദേഹം കണ്ടെടുത്തു. ചെറിയപല്ലംതുരുത്ത് പാലിയേക്കര തങ്കപ്പന്റെ ഭാര്യ രമണി (58) ബുധനാഴ്ച രാത്രി ഏഴരയോടെയാണ് പറവൂർ പാലത്തിന്റെ മുകളിൽ നിന്നും പുഴയിലേക്ക് ചാടിയത്. ഇവരുടെ ഭർത്താവ് തങ്കപ്പൻ മെക്കാനിക് ആയിരുന്നു. നട്ടെല്ലിന് അസുഖം ബാധിച്ചതിനാൽ ഏറെനാളായി ജോലിക്കു പോകാൻ കഴിയുന്നില്ല. രമണി കണ്ണൻകുളങ്ങരയിലുള്ള ഹോട്ടലിലെ ജീവനക്കാരിയാണ്. സംസ്കാരം ഇന്ന് (ശനി) നടക്കും. മക്കൾ: ദീപ, ദൃശ്യ, ദയ, ദിനിൽ, മരുമക്കൾ: രഞ്ജിത്ത്, രതീഷ്.