ആലുവ: റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സലൂട്ട് സ്വീകരിച്ച് പതാക ഉയർത്തി.ജില്ല നേരിട്ട വെള്ളപ്പൊക്കക്കെടുതിയിൽ വിശ്രമമില്ലാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സേനാംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പരേഡ് കമാൻഡർ ഡി.എച്ച്.ക്യൂ കളമശേരി സബ് ഇൻസ്‌പെക്ടർ എം.പി. വർഗീസ് ആയിരുന്നു. അഡീഷണൽ എസ്.പി എം.ജെ. സോജൻ, ഡിവൈ.എസ്.പിമാരായ ആർ. റാഫി, കെ.എം. ജിജിമോൻ, പി. റെജി എബ്രഹാം, എം.ആർ. മധുബാബു, ജി. വേണു, കെ. ബിജുമോൻ, കെ. അനിൽകുമാർ എന്നിവരും പങ്കെടുത്തു.