kudumbasree
ആലുവ നഗരസഭ കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ച പ്രളയ ദുരിതാശ്വാസ സാധനസാമഗ്രികൾ

ആലുവ: മഴക്കെടുതി ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി ആലുവ നഗരസഭ കുടുംബശ്രീ പ്രവർത്തകരും. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപ വരുന്ന പ്രളയ ദുരിതാശ്വാസ സാധനസാമഗ്രികൾ ശേഖരിച്ചാണ് മലബാറിലേക്ക് അയച്ചത്. കളക്ഷൻ പോയിന്റായിരുന്ന ആലുവ സി.ഡി.എസ് ഓഫീസിൽ നിന്ന് സാധനങ്ങൾ കയറ്റി അയക്കുകയായിരുന്നു. പലചരക്ക് സാധനങ്ങൾ, പായ, ബക്കറ്റ്, ശുചീകരണ വസ്തുക്കൾ, കുടിവെള്ളം, സ്റ്റീൽ പാത്രങ്ങൾ തുടങ്ങിയവയാണ് അയച്ചത്..

കുടുംബശ്രീ വാഴക്കുളം ബ്ലോക്ക് കോ ഓർഡിനേറ്റർ ടി എസ് എൽദോ, ആലുവ സി.ഡി.എസ് ചെയർപേഴ്‌സൺ ശോഭ ഓസ്‌വിൻ, ഷംല മജീദ്, സംഗീത, ധനു ഷാജി എന്നിവരുടെ നേതൃത്വത്തിിലാണ് അയൽക്കൂട്ടങ്ങളിൽ നിന്ന് സാധന സാമഗ്രികൾ ശേഖരിച്ചത്