bus
അച്ചൂസ് ബസ് പ്രളയ ദുരിതബാധിതർക്കായി ഓടിയപ്പോൾ

ആലുവ: ഓണക്കാലത്ത് വിനോദയാത്ര പോകാൻ സ്വരുക്കൂട്ടിയ അരലക്ഷം രൂപ ദുരിതാശ്വാസത്തിന് നൽകി കീഴ്മാട് റേഷൻകട ജംഗ്ഷൻ കൂട്ടായ്മ. ചിട്ടിചേർന്ന് നേടിയ തുകയാണ് കവലയിൽ ആരംഭിച്ച കളക്ഷൻ കേന്ദ്രത്തിലേക്ക് ആദ്യ സംഭാവനയായെത്തിയത്. ഇത് കൂടാതെ ആലുവ - കീഴ്മാട് റൂട്ടിൽ സർവീസ് നടത്തുന്ന അച്ചൂസ് ബസും ഒരു ദിവസത്തെ കളക്ഷൻ ഇവിടെ കൈമാറി. പ്രദേശവാസികളായ യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച കളക്ഷൻ കേന്ദ്രത്തിൽ നിരവധി ദുരിതാശ്വാസ സാമഗ്രികൾ എത്തുന്നുണ്ട്. എല്ലാം ലോറിയിൽ നിറച്ച് മലബാർ മേഖലയിലേക്ക് കൊണ്ടുപോകാനാണ് യുവാക്കളുടെ തീരുമാനം.