പറവൂർ : കഴിഞ്ഞ പ്രളയത്തിൽ കേടുപാട് സംഭവിച്ച ചിറ്റാറ്റുകര പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കുന്നുകാട്ടിൽ ഷബീനയുടെ വീട് വ്യാഴാഴ്ച രാത്രി തകർന്നു. ഷബീനയും മക്കളും തൊട്ടടുത്ത ബന്ധുവീട്ടിലാണ് രാത്രിഉറങ്ങുന്നത്. പ്രളയത്തിൽ വീടിന് വിള്ളലുണ്ടായി. പുതിയ വീടുണ്ടാക്കാൻ നഷ്ടപരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പതിനായിരം രൂപ മാത്രമാണ് ലഭിച്ചത്. തയ്യൽ തൊഴിലാളിയായ ഷബീനയുടെ ചെറിയ വരുമാനം കൊണ്ടാണ് കുടുംബം പോറ്റുന്നത്. കഴിഞ്ഞ പ്രളയത്തിൽ തയ്യൽ മെഷിനും നശിച്ചിരുന്നു.