cial
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള പരേഡ് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ പരിശോധിക്കുന്നു.

നെടുുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ പതാക ഉയർത്തി. സി.ഐ.എസ്.എഫിന്റെ മൂന്ന് പ്ലാറ്റൂണുകളും സിയാൽ എ.ആർ.എഫ്.എഫിന്റെ ഒരു പ്ലാറ്റൂണും പരേഡിൽ അണിനിരന്നു. സി.ഐ.എസ്.എഫ് ഇൻസ്‌പെക്ടർ എൽ. ത്യാഗി പരേഡ് നയിച്ചു. സി.ഐ.എസ്.എഫ് കമാൻഡന്റ് ഹിമാൻഷു പാണ്ഡെ നേതൃത്വം നൽകി. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ തുടങ്ങിയവർ പങ്കെടുത്തു.