chattikadu-temple
ചെട്ടിക്കാട് ഭഗവതി ക്ഷേത്രത്തിലെ നടവരവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് തഹസിൽദാർ എം.എച്ച്. ഹരീഷിനെ ഏൽപ്പിക്കുന്നു.

പറവൂർ : ചെട്ടിക്കാട് ഭഗവതി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങിന് ലഭിച്ച നടവരവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്നൽകി. പറവൂർ തഹസീൽദാർ എം.എച്ച്. ഹരീഷിന് ക്ഷേത്രം മേൽശാന്തി ആചാര്യ അനന്തകൃഷ്ണൻ തുക കൈമാറി. സഭാ പ്രസിഡന്റ് വി.ആർ. അനിൽകുമാർ, സെക്രട്ടറി പി.ആർ.ദിലീപ് തുടങ്ങിയവർ സന്നിഹിതരായി.