പളളുരുത്തി: കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം പള്ളുരുത്തി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷം എൻ.വേണുഗോപാൽ പതാക ഉയർത്തി. എ.എസ്.ജോൺ അദ്ധ്യക്ഷത വഹിച്ചു.മഹാത്മാ സ്വയം പുരുഷ സ്വയം സഹായ സംഘത്തിന്റെ നേത്യത്വത്തിൽ ഗാന്ധി സ്മൃതിമണ്ഡപം തുറന്നു.കോണം ഭാഗത്ത് നടന്ന പരിപാടി നഗരസഭാംഗം കെ.ആർ.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പൗരസമിതി കച്ചേരിപ്പടിയുടെ നേത്യത്വത്തിൽ ഇ.കെ.അബ്ദുൾ കലാം പതാക ഉയർത്തി.ലിനാർ, ദീപം വൽസൻ, റഷീദ് എന്നിവർ സംബന്ധിച്ചു.