പള്ളുരുത്തി: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്കായി 5 വയസുകാരൻ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കച്ചേരിപ്പടിയിലെ മുൻ കൗൺസിലർ വി.പി.ശശിയുടെ ചെറുമകൻ വിഘ്നേശ്വർ ആണ് പണം നൽകിയത്. മാതാപിതാക്കളിൽ നിന്നും ശേഖരിച്ചതാണ് ഈ പണം.പണംജോൺ ഫെർണാണ്ടസ് എം.എൽ.എ ക്ക് കൈമാറി.